സ്വാഗതം..

എന്റെ പെരാന്ത് വായിക്കാന്‍ വന്ന എല്ലാവര്‍ക്കും സ്വാഗതം.... പിന്നെ, കമന്റാതെ പോകരുത് കേട്ടോ!

Wednesday, April 11, 2007

എന്റെ ‘കവിതകള്‍’

പറയാനുള്ളത്....

ഞാന്‍ എപ്പോഴോ കുറിച്ചിട്ട വരികള്‍... കവിതകളാണോ എന്നറിയില്ല. പക്ഷേ ഈ വരികളിലെവിടെയെങ്കിലും ചോരയുടെ ചൂടും ചൂരുമുണ്ടെങ്കില്‍ ഭയക്കരുത്... കാരണം ഇവയെന്റെ ഹൃദയത്തില്‍ നിന്ന് കീറിയെടുത്തതാണ്..

എനിക്കറിയാവുന്നത്...

അര്‍ത്ഥമില്ലാ കവിതയില-
ര്‍ത്ഥമുള്ള വാക്കു ചേര്‍ത്താല-
നര്‍ത്ഥമായിടും


എന്റെ ‘കവിത‘കള്‍
(അറിയുന്നതും, അറിയാത്തതും)

“ഒരു കഥയെഴുതാന്‍ തുടങ്ങി-
യതു കവിതയായ്.
കവിതയെഴുതാന്‍ തുടങ്ങി-
യതു കഥയായി.
കഥയെന്ത് ?
കവിതയെന്ത്?
കഥ കഥയാണ്
കവിത കവിതയാണ് “

“ എന്നെ ഞാന്‍ ഞാനെന്നു വിളിക്കുമ്പോള്‍
എനിക്കു ഞാന്‍ വെറും ‘ഞാനാ’ണോ?”

“സ്വത്വമില്ലാത്ത സത്യമെങ്ങനെ
ഞാനാവും? “

“ എന്നെ ഞാന്‍ കണ്ടത്,
നിഴലിലോ?
തിളങ്ങുന്ന കണ്ണാടിയിലോ?
ഇല്ല... ഞാന്‍ കണ്ടിട്ടില്ല”


“ എന്നെ കണ്ടു,
ഞാന്‍ ചിരിച്ചു.
എന്നെ നോക്കി ‘ഞാനും’
ഒടുവില്‍
നടുവിലെ
കണ്ണാടിയെ മറന്നു“

“ ഒന്നുമില്ലായ്മയ്ക്ക്
പറയാനുണ്ടൊരുപാട്,
ശൂന്യതയുടെ രഹസ്യവും
ഭാരമില്ലായ്മയുടെ രസവും “


“സമയമില്ലാത്തത്,
സമയമുള്ളതുകൊണ്ടാനാണ്,
കഥ തീരാനിനിയും
സമയമുള്ളതുകൊണ്ട്!“

“ഒന്നും ‘വെറുതെ’യല്ല
‘വെറുതെ’യ്ക് പിന്നിലൊരു
കറുത്ത കരമുണ്ട്
കൂര്‍ത്ത പല്ലുണ്ട്
ചോരമണമുണ്ട്”

“എന്തിനു ചിരിക്കുന്നു?
വിഡ്ഡിയാക്കാനോ?
വിഡ്ഡിയാകാനോ?
വിഡ്ഡികളെ കുഴിച്ചുമൂടാനോ?”

“ചവച്ചു തിന്നുന്നവരുടെ
വായില്‍ നിന്നു ചിരിക്കണോ?”

“വേണ്ടാത്തത് ചോറ്റിലിടും
വേണ്ടത് ചേറ്റിലിടും”

“അസത്യത്തിലും
തത്വമുണ്ടെന്നത്
അസത്യമാനെന്ന്
പറഞ്ഞാല്‍,
അതിലും തത്വമുണ്ടെന്നത്
സത്യമാകുമോ?“

“സത്യവും, അസത്യവും,
എന്താണിതിലെ യാഥാര്‍ത്ഥ്യം?”

“ചവച്ചു തിന്നുന്നതിനെ
സത്യമെന്നും
വിഴുങ്ങി ദഹിച്ചതിനെ
അസത്യമെന്നും പറയുന്നു!“

“ഒരിക്കലും കൃത്യമാകരുത്!
കൃത്യത യാന്ത്രികമല്ലേ?
വൈകിയാലുള്ള വേദനയ്ക്കോരു
മനുഷ്യത്വമില്ലേ”

“മനുഷ്യനൊരു യന്ത്രമാണെന്ന് കേട്ടു!
അതിനു, മനുഷ്യനെന്നാലെന്ത്...?
യന്ത്രമല്ലാതെന്തുണ്ട് ?”

“അവന്‍ യന്ത്രമുണ്ടാക്കി-
യതിനെ നടാക്കാന്‍ പഠിപ്പിച്ചു.
അതു ബിരുദം നേടി, യുറുമ്പു
പുറ്റില്‍ കയറിനിന്നവനെ
യന്ത്രമാകാന്‍ പഠിപ്പിച്ചു!“

“ ഉറങ്ങണം, സ്വപ്നം കാണാന്‍
സ്വപ്നം കാണണം,ജീവിക്കാന്‍
ജീവിക്കണം, ജീവിച്ചു തീര്‍ക്കാന്‍
ജീവിച്ചു തീര്‍ക്കണം കാര്യമില്ലാതെ
യിതൊക്കെയാവര്‍ത്തിക്കാന്‍”

“തുടങ്ങിയതവസാനിക്കാനല്ല,
അവസാനിച്ചിടത്തുനിന്ന്
തുടങ്ങാനാണ്, ഒരു ചക്രമായ് കറങ്ങാന്‍!
ഇടയ്ക്ക് തലചുറ്റിവീഴാന്‍!”

“ THE GAME
ദൈവം,
പ്രപഞ്ചത്തെ സൃഷ്ടിച്ചു
ഭൂമിയെ സൃഷ്ടിച്ചു.
മനുഷ്യനെ സൃഷ്ടിച്ചു
സത്യവും അസത്യവും സൃഷ്ടിച്ചു
ബന്ധങ്ങളും ബന്ധനങ്ങളും സൃഷ്ടിച്ചു
നിയന്ത്രണം ഏറ്റെടുത്തു
ജോയ് സ്റ്റിക്കുമായിരുന്നു.
ചതിവാക്കുകളുപയോഗിച്ചു
പണിതീരാത്ത കളി പണിതു
കീകള്‍ തേഞ്ഞു തീര്‍ന്ന പലകയില്‍
പുതിയവയുണ്ടാക്കിവച്ചു
തീരാത്ത കളിയിലെ മനുഷ്യന്റെ
നേര്‍ക്ക് വെടിയുതിര്‍ത്തു
ഒരിക്കലും മടുക്കാത്ത കളി...
പുതിയ രംഗങ്ങള്‍...
ഒറ്റയ്ക്ക് വെടിയുതിര്‍ത്ത് മുന്നേറാന്‍
അവനാഘോഷിക്കാന്‍
മനുഷ്യന്റെ കഴുത്തറക്കാന്‍“

"നനുത്ത ഉപ്പുരസമുള്ള
അക്ഷരങ്ങള്‍
ചിരിപ്പിക്കുന്നു ചിലരെ,
കൊടും തീയില്‍ മഞ്ഞുകണ-
ങ്ങളുറയുന്നതുപോലെ...”

“ഇരുണ്ട പകലിനു വെളിച്ചമേകാ-
നൊരു പുതപ്പുണ്ടായിരുന്നെങ്കില്‍...!”

“ഒന്നിലുമില്ലാത്ത
ഒന്നിനെ ഒന്നിച്ചു കണ്ടു,
ഒരിക്കലും
ഓര്‍ക്കാതിരിക്കാന്‍!“

അന്ത്യം

തീര്‍ന്നു...!
വീണ്ടും തീരാതിരിക്കാന്‍!“

“കണ്ണാടിയില്‍ വന്നിളിച്ചുകാട്ടാറുള്ള
ആ വഞ്ചകനെ
നേരിട്ടുകണ്ടാല്‍...
തച്ചുകൊല്ലും, കുഴിച്ചുമൂടും”

“മനസ്സ് കണ്ണീരില-
ലിയുമെന്നുകേട്ടു!
മനസ്സ് കലങ്ങിയ
കണ്ണീര് തോട്ടത്തില്‍
തളിക്കാം
പുഴുക്കള്‍ ചാവട്ടെ! “

“ I want to smile
But my teeth...
it stuck me."


Dreemz

എപ്പോഴാണ് ഉറങ്ങാന്‍
തുടങ്ങിയതെന്നറിയില്ല!
ഒന്നുറപ്പാണ്!
സ്വപ്നമിനിയും തീര്‍ന്നിട്ടില്ല! “

" ?
അതിനില്ലൊരു ചന്തവും
പേരുമാത്രമതിനുള്ളൂ
പിന്നെ...
പിടിവലിയും കടിപിടിയും “

“ വാലുള്ളവരുടെ
ദിനത്തിനെന്തു പേരിടും?
എന്തു പേരിട്ടാലും
വാലു മുളച്ചാലതു
തിരുത്തുമെന്നു നിശ്ചയം!“

അനന്തം.
പണ്ടൊരുത്തനൊരു
വട്ടം വരച്ചൊരു പ്രശ്നം തീര്‍ത്തു
പിന്നെയതു കുറുകെ പിരിച്ചിട്ടു
സകല പ്രശ്നവുമതിലിട്ടു”

“സായിപ്പിനു വട്ടാ‍ണ്
സകലതും
സമവാക്യമാക്കുന്ന ഭ്രാന്ത്
സകലര്‍ക്കുമതു പകര്‍ന്നു
കിട്ടിയീരിക്കുന്നു
ഭയങ്കരം!“

“വായിക്കരുത്!
വായിച്ച് വയറു നിറയ്ക്കരുത്!
നിറഞ്ഞാല്‍?
പോട്ടും!
കരിഞ്ഞമരും!“

The Great
Put everything below nothing..
then there is a great problem,
for the men who live in
their 'great' dangerous dreams."

"It lasts
at ones,
when it ends..."

"Remaining mysteries;
sweeter than they are,
Revealing mysteries,
dangerous than they bursts!"

"Please end it
because it ends "

"മടുത്തൂ
ചളിനിറഞ്ഞു
താ‍ളിലും
തലയിലും”

“ചളി നിറഞ്ഞതല്ല,
നിറച്ചതാണ്
നിനവിലും
കനവിലും“

“രാത്രിമഴ
രാത്രിമഴ!
പകലാണത് തുടങ്ങിയത്!
കൂരിരുട്ടുള്ള പകലില്‍!!“


“തോന്നിയത് കുറിച്ചുവയ്ക്കുന്ന
പുസ്തകത്തിന്
സായിപ്പൊരു പേരിട്ടിരുന്നു
അതിനു മലയാളമില്ലാഞ്ഞിട്ടത്
കരഞ്ഞു ചത്തു!“

!

Sunday, April 1, 2007

സ്വപ്നം

ണ്ണുതുറന്നു ചുറ്റും നോക്കിയപ്പോള്‍ അത്ഭുതപ്പെട്ടുപോയി: ആരെയും എങ്ങും കാണാനില്ല, ഉറങ്ങാന്‍ കിടന്ന സ്ഥലം കാണാനില്ല, കിളികളുടെ ശബ്ദവും കേള്‍ക്കാനില്ല. ഇരുട്ടാ‍യതുകൊണ്ടല്ല! പക്ഷേ?..കണ്ണ് തുറന്നു പിടിക്കാനാവുന്നില്ല - കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചം!

“ഹാ! ഞാനെവിടെയാണ്?“

ഉറങ്ങാന്‍ കിടന്നതോര്‍മ്മയുണ്ട്... വല്ല സ്വപ്നവുമായിരിക്കും. ഫ്രീയല്ലേ! കണ്ടുകളയാം!
ഒരു പുല്‍മേട്ടിലാണ് നില്കുന്നതെന്നു തോന്നുന്നു, ഒരു പുല്‍മെത്തയില്‍ നില്‍ക്കുന്ന അനുഭൂതി! പക്ഷേ കുളിര്‍മ്മയുള്ള പച്ചനിറം കാണാനാവുന്നില്ല... വല്ലാത്ത വെളിച്ചം തന്നെ, മറ്റൊന്നും കാണാനാകുന്നില്ല! തപ്പിത്തടഞ്ഞു നടക്കാം, അല്ലാതെ മറ്റെന്തു ചെയ്യാന്‍?

“പക്ഷേ... വെളിച്ചത്തെ എനിക്കു ഭയമാണ് “

ഇരുട്ടിനെ താല്കാലികമായെങ്കിലും മറയ്ക്കാന്‍ ഒരു തീപ്പെട്ടിക്കൊള്ളി മതി, പക്ഷേ വെളിച്ചമോ? കണ്ണടച്ചിരുട്ടാക്കാന്‍ ശ്രമിച്ചാല്‍ കണ്‍പോള തുളച്ചെത്തുന്നു !
ഇനി സൂര്യന്‍ മുന്‍പില്‍ പൊട്ടിവീണിട്ടുണ്ടാവുമോ? ഇല്ല! കൊടും തണുപ്പാണ്.

“എന്നെ ആരാണാവോ ഈ നരകത്തില്‍ കൊണ്ടിട്ടത്?“ ഒരല്‍പ്പം ഒച്ചയെടുത്തുപോയി.

“ഇത് നരകമല്ല... സ്വര്‍ഗമാണ് “, എങ്ങുനിന്നോ ഒരു ‘തണുത്ത‘ ശബ്ദം മുഴങ്ങി.

“നിങ്ങളാരാണ്”

“ദൈവം”

“ഏതു ദൈവം...? ആരുടെ ദൈവം?”

“എല്ലാവരുടെയും”

“ഞാന്‍...”

“അറിയാം... ”

“എന്താണീ വെളിച്ചം? ഒന്നും കാണാനാവുന്നില്ല!“

“ഇവിടെ അന്ധകാരമില്ല! ആ വെളിച്ചത്തെ തുലനപ്പെടുത്താന്‍ പോലും!... ഇവിടെയുള്ളത് വെളിച്ചം മാത്രം!”

“പക്ഷെ എനിക്കു വെളിച്ചത്തെ ഭയമാണ് ”

“എനിക്കും!“

“അങ്ങേയ്ക്കും?”

“അതെ... ഇരുട്ടുള്ളിടത്ത് മാത്രമേ വെളിച്ചത്തിനു പ്രസക്തിയുള്ളൂ. വെളിച്ചവും ഭയാനകം തന്നെ!”

“നന്മയും തിന്മയും,വെളിച്ചവും ഇരുട്ടും! എന്താണ് വ്യത്യാസം?”

“വ്യത്യാസം നോക്കുന്നവരുടെ കണ്ണിലാണ്!ഇരുട്ടിന്റെ സൌന്ദര്യം പറഞ്ഞു തീര്‍ക്കാനാവില്ല... വെളിച്ചത്തിന്റേയും... “

കണ്ണുകളില്‍ ഇരുട്ടും വെളിച്ചവും മാറിമാറി വരുന്നു! അതിനിടയില്‍ ചോരയുടെയും പനിനീര്‍പ്പൂവിന്റെയും ഗന്ധങ്ങളും, ‘നിറങ്ങളും’! തല കറങ്ങുന്നു: എല്ലാ വശത്തേയ്ക്കും! എല്ലാം വട്ടം ചുറ്റുന്നു! വെളിച്ചവും ഇരുട്ടും വിഡ്ഡിയുടെ ചങ്ങലക്കണ്ണികളില്‍ മാറി മാറി കടന്നു പോയി... രക്തം തുടിക്കുന്ന ശരീരത്തില്‍ രക്തദാഹവുമായി നില്‍ക്കുന്ന മനുഷ്യര്‍ പുഞ്ചിരിച്ചു... വെളിച്ചം ഭയക്കുന്ന ദൈവത്തോട് തലകുനിച്ചു കാണിച്ചു... എങ്ങു നിന്നോ മണി മുഴക്കങ്ങള്‍... കറുത്ത പക്ഷികള്‍ അലറിക്കരയുന്നു!

ഞാനും വരട്ടെയൊ ബ്ലോഗരെ?


ഞാനൊരു വയറസ്....

ബൂലോഗ ബ്ലൊഗരുടെ ബ്ലോഗൂലകം കണ്ട് കണ്ണു കടി വന്നപ്പോള്‍ അസൂയ മൂത്ത് ഇറങ്ങാന്‍ തീരുമാനിച്ചതാണ് ! വളച്ചുകെട്ടില്ലാതെ കാര്യം പറയാം...
"ഈയുള്ളവന്റെ ‘പെരാന്ത്’ വായിച്ച് കമന്റണം ".

കാത്തു നില്‍ക്കാനാവില്ല! ഇപ്പോ‍ തന്നെ തുടങ്ങുന്നു!